കോട്ടയം:കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒളശ്ശ ഇല്ലത്തുകവല കാലാപ്പള്ളിൽ ബാബുവിന്റെ മകൻ ഷാനു (19)ആണ് മരിച്ചത്.
ഒളശ്ശ സിഎംഎസ്എച്എസ് നു സമീപം ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെയും കാറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും യുവാവ് റോഡിൽ തലയടിച്ചു വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്നു ഷാനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാനുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.