ഈരാറ്റുപേട്ട :ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് പാണ്ടിയൻമാവിൽ ഞായറാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെത്തിച്ചു ആശുപത്രിയിൽ എത്തിച്ചത്.
മുട്ടം ഭാഗത്തേക്ക് ഇരുമ്പ് പൈപ്പുകളുമായി പോകുകയായിരുന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ടു റോഡിനടിവശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. താഴ്ചയിലേക്ക് മറിഞ്ഞ ലോറി നൂറ് മീറ്ററോളം താഴേക്ക് ഉരുണ്ടു വീടിന്റെ പിൻഭാഗത്ത് ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.