കോട്ടയം: അവശ്യ സേവന വിഭാഗങ്ങളില്‍പെട്ട ആബ്‌സെന്റീ വോട്ടര്‍മാര്‍ക്കായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ തപാല്‍ വോട്ടിംഗ് കേന്ദ്രം വീതം നിര്‍ണയിച്ചു. നേരത്തെ 12 ഡി ഫോറം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിച്ചവര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഈ കേന്ദ്രങ്ങളില്‍ എത്തി തപാല്‍ വോട്ടു ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു.
ഫോറത്തില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് വോട്ടിംഗ് കേന്ദ്രം സംബന്ധിച്ച വിവരം ഫോണില്‍ മെസേജായി ലഭിക്കും. ഫോണ്‍ നമ്പര്‍ കുറിക്കാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന അറിയിപ്പ് നല്‍കും. വോട്ടു ചെയ്യാന്‍ എത്തുമ്പോള്‍ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കണം.
ഓരോ മണ്ഡലത്തിലെയും തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
മണ്ഡലം, പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍.
പാലാ-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ
കടുത്തുരുത്തി-സെന്റ് മേരീസ് ബോയ്സ് എല്‍.പി.എസ് കുറവിലങ്ങാട്
വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം
ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ എല്‍.പി.എസ് കോട്ടയം
പുതുപ്പള്ളി-പി.ടി.എം എച്ച്.എസ്.എസ് വെള്ളൂര്‍ പാമ്പാടി
ചങ്ങനാശേരി-ഗവണ്‍മെന്റ് മുഹമ്മദന്‍സ് യു.പി.എസ് ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി-ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വാഴൂര്‍
പൂഞ്ഞാര്‍-സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് ആനക്കല്ല്
വോട്ടിംഗ് തീയതിയും വോട്ടര്‍മാരുടെ പട്ടികയും അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ അറിയിക്കും. തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ബൂത്ത് ലെവല്‍ ഏജന്റിനെ നിയോഗിക്കുന്നതിന് ഫോറം 10ല്‍ അപേക്ഷ നല്‍കണം.