കോട്ടയം: കോട്ടയം ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്‌സെന്റീ വോട്ടര്‍മാര്‍ ആകെ 28939 പേര്‍. ഇതില്‍ 23814 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍-3314, കോവിഡ് രോഗികളും ക്വാറന്റയിനിൽ കഴിയുന്നവരും-54, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍-1757 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്‌സെന്റീ വോട്ടര്‍മാരുടെ എണ്ണം.
പാലാ നിയോജക മണ്ഡലത്തിലാണ് അബ്‌സെന്റീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍-4168 പേര്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കപ്പെട്ട 12 ഡി അപേക്ഷാ ഫോറം വരണാധികാരികള്‍ പരിശോധിച്ചശേഷം ഇത്രയും വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍വച്ചുതന്നെ തപാല്‍ വോട്ടു ചെയ്യാനാകും. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തും. അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോ മണ്ഡലത്തിലും സജ്ജമാക്കുന്ന കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുക.
ഓരോ നിയോജക മണ്ഡലത്തിലെയും ആബ്‌സെന്റീ വോട്ടര്‍മാരുടെ പട്ടിക ചുവടെ.മണ്ഡലം, ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളിലുള്ളവര്‍, കോവിഡ് രോഗികള്‍, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.
പാലാ- 516, 3474, 9, 169, 4168
കടുത്തുരുത്തി-502, 3362, 8, 176, 4048
വൈക്കം-462, 1856, 4, 451, 2773
ഏറ്റുമാനൂര്‍- 448, 3071, 8, 203, 3730
കോട്ടയം-319, 2160, 1, 158, 2638
പുതുപ്പള്ളി-286, 2781, 7, 126, 3200
ചങ്ങനാശേരി -309, 2241, 9, 109, 2668
കാഞ്ഞിരപ്പള്ളി-225, 2562, 8, 203, 2998
പൂഞ്ഞാര്‍-247, 2307, 0, 162, 2716