ചിങ്ങവനം: ചിങ്ങവനത്ത് സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് പനച്ചിക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. പനച്ചിക്കാട് കുന്നങ്കര പുത്തൻപറമ്പിൽ പി സി പ്രസാദ്(55)ആണ് അപകടത്തിൽ മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ചിങ്ങവനം ദയറാ പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. പ്രസാദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഉഷ,മക്കൾ-പ്രദീഷ്,ഉണ്ണി,മരുമക്കൾ-ശ്രീലക്ഷ്മി.