അയർക്കുന്നം: അയർക്കുന്നത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മറ്റക്കര സ്വദേശി വാവക്കുഴിയിൽ ജോയിയുടെ മകൻ ജോയൽ ജോയി(21) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ പന്നിക്കുഴിയിൽ ആയിരുന്നു അപകടം സംഭവിച്ചത്. ജോയൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ടു ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മറ്റക്കര ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്ക് കോളേജിലെ വിദ്യാർത്ഥിയാണ് ജോയൽ. മാതാവ്-ഷേർലി,സഹോദരി – ഐശ്വര്യ.