ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു,ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു,ഗൃഹനാഥനടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക്. ഇലഞ്ഞി മുത്തോലപുരം സ്വദേശികളായ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സാബി പോൾ, ഭാര്യ ഷൈനി, മക്കളായ  റോഷൻ, റോഷ്നി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിനു സമീപം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 4 മണിയോടെയാണ് അപകടം ഉണ്ടായത്. സാബിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിന്റെ പിന്ഭാഗത്ത് ഇടിക്കുകയും ഇതേത്തുടർന്ന് ഇവരുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തെടുത്തത്. ശലത്തെത്തിയ പോലീസ് വാഹനത്തിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.