ഏറ്റുമാനൂർ: ഏറ്റുമാനൂർ തവളക്കുഴിയിൽ റോഡിൽ പരന്ന ഓയിലിൽ തെന്നി വീണു ഇരുചക്ര വാഹനയാത്രികർക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
ഓയിൽ കാനുമായി യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രികന്റെ കയ്യിൽ നിന്നും താഴെ വീണ ഓയിൽ കാനിൽ മറ്റൊരു വാഹന കയറി ഓയിൽ റോഡിൽ പരക്കുകയായിരുന്നു. പിന്നാലെയെത്തിയ 2 ഇരുചക്ര വാഹന യാത്രികർ റോഡിൽ പരന്നിരുന്ന ഓയിലിൽ വഴുതി വീഴുകയായിരുന്നു. 2 പേർക്കും വീഴ്ചയിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്നും എത്തിയ അഗ്നി രക്ഷാ സേന റോഡ് കഴുകി വൃത്തിയാക്കി.