ഈരാറ്റുപേട്ട: വാഗമണ്ണിൽ ഓഫ് റോഡ് ട്രക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞു 2 പേർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശികളായ വിശാഖ് വിജയൻ ,സജിത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വാഗമൺ ഹൈറ്റ്സ് റിസോർട്ടിൽ ഓഫ് റോഡ് ട്രക്കിങ്ങിനിടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് ആയിരം മീറ്ററിലധികം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞു ഓടിയെത്തിയ നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. വാഹനമോടിച്ചിരുന്ന വിശാഖ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു.