കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. മൂന്നിലവ് അമ്മിയാനിക്കൽ മനോജ് അബ്രഹാം(47)ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ മഞ്ഞപ്പള്ളിയിൽ വെച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മനോജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 12 ദിവസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ മനോജ് സഞ്ചരിച്ചിരുന്ന ഒമിനി വാനിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. മനോജിന്റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 നു മൂന്നിലവ് സെന്റ്.മേരീസ് പള്ളിയിൽ.