മണിമലയാറ്റിൽ മീൻ പിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു.


എരുമേലി: മണിമലയാറ്റിൽ മീൻ പിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു.  മുണ്ടക്കയം പുലിക്കുന്ന് മരംകൊള്ളിയിൽ ശശിധരൻ്റെ മകൻ പ്രദീപ് (35) ആണ് മരിച്ചത്.

എരുമേലി കൊരട്ടി പാലത്തിനു സമീപം മണിമലയാറ്റിലെ മങ്കയത്തിൽ മീൻ പിടിക്കാനെത്തിയതായിരുന്നു പ്രദീപ്. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പിതാവിനും സുഹൃത്തിനുമൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു യുവാവ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.  കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശാന്തമ്മയാണ് മാതാവ്. സഹോദരൻ-പ്രകാശ്.