കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി അമിത് ഷാ ബുധനാഴ്ച്ച ജില്ലയിൽ എത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടികളിലും പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.
ജില്ലയിൽ ഏതൊക്കെ മേഖലകളിൽ അമിത് ഷാ സന്ദർശനം നടത്തുമെന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ കൺവൻഷൻ മണിമലയിൽ നടത്താനാണ് പ്രാഥമിക ആലോചന. ലഡാക്ക് എംപി യും ബിജെപി നേതാവുമായ സെറിങ് നംഗ്യാൽ ഇന്ന് ചങ്ങനാശ്ശേരിയിലെയും വൈക്കത്തും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.