ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ സ്ഥാനാർഥി നിർണ്ണയം എൻഡിഎ യ്ക്ക് വീണ്ടും തലവേദനയാകുന്നു. ബിഡിജെഎസ്സിന് നൽകിയ ഏറ്റുമാനൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച രണ്ടാം സ്ഥാനാർഥിയിലും പ്രവർത്തകർക്ക് അതൃപ്തി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ആദ്യം ഭരത് കൈപ്പാറേടനെയാണ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
ആർക്കും അറിയാത്ത സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കാനാകില്ലെന്ന പ്രവർത്തകരുടെ പ്രതിഷേധത്തിൽ രണ്ടാമത് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. എൻ ശ്രീനിവാസനെയാണ് ബിഡിജെഎസ് രണ്ടാമത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ഏറ്റുമാനൂരിൽ ബിജെപി-ബിഡിജെഎസ് പോരവസാനിക്കുന്നില്ല. സ്ഥാനാർത്ഥിയെ ഇനിയും മാറ്റാനാവില്ലെന്നു തുഷാർ വെള്ളാപ്പള്ളിയും പ്രതികരിച്ചിട്ടുണ്ട്.