രക്തദാനത്തിന്റെ സന്ദേശമുയർത്തി കോട്ടയം സിവിൽ ഡിഫൻസിന്റെയും എൻസിസി നേവൽ വിങ് കേഡറ്റുമാരുടെയും അഭിമുഖത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


കോട്ടയം: രക്തദാനത്തിന്റെ സന്ദേശമുയർത്തി കോട്ടയം സിവിൽ ഡിഫൻസിന്റെയും എൻസിസി നേവൽ വിങ് കേഡറ്റുമാരുടെയും അഭിമുഖത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്തെ പ്രതികൂല സാഹചര്യങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പടെയുള്ള ബ്ലഡ് ബാങ്കുകളിൽ രക്തം ദാനം ചെയ്യാനെത്തുന്നവർ കുറവായിരുന്നു.

രക്തദാന പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫയർ ആൻഡ് റെസ്ക്യു കോട്ടയം സിവിൽ ഡിഫൻസ് കോർപ്പിന്റെയും പാലാ സെൻറ് തോമസ് കോളേജ് എൻസിസി നേവൽ വിങ് കേഡറ്റുമാരുടെയും നേതൃത്വത്തിൽ കോട്ടയം ഗവൺമെന്റ് എൽപി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം എഎസ്ടിഒ യേശുദാസ്സ് നിർവ്വഹിച്ചു. സെന്റ് തോമസ് കോളേജ് എൻസിസി നേവൽ വിങ് കെയർ ടേക്കർ ഡോ.അനീഷ് സിറിയക്ക്, സിവിൽ ഡിഫൻസ് കോട്ടയം ജില്ലാ വാർഡൻ സ്മികേഷ് ഓലിക്കൻ, കോട്ടയം ഫയർ സ്റ്റേഷൻ ഡപ്യൂട്ടി പോസ്റ്റ് വാർഡൻ മഹേഷ്, കേഡറ്റായ ജിസ്സ് സൈമൺ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത സിവിൽ ഡിഫൻസ് അംഗങ്ങളും എൻസിസി നേവൽ വിങ് കേഡറ്റുമാരും ഉൾപ്പടെ അൻപതോളം ആളുകൾ രക്തം ദാനം ചെയ്തു.