കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ മഞ്ഞപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ പകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഒമിനി വാൻ ഓടിച്ചയാൾക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ അഗ്നി രക്ഷാ സേനയുടെ ആംബുലസിൽ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.