എരുമേലി: റാന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എരുമേലി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. എരുമേലി പമ്പാവാലി കീരിത്തോട് കൊല്ലംപറമ്പിൽ സതീഷിന്റെ ഭാര്യ മിനി സതീഷ് (47) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി 12 മണിക്ക് റാന്നി മാമുക്കിലാണ് അപകടം ഉണ്ടായത്. വാഹനമോടിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ 4 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആർസിസി യിൽ മിനിയുടെ ചികിത്സയ്ക്കായി പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറും തമ്മിൽ റാന്നി മാമുക്കിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു.
ഭർത്താവ് സതീഷ്, മിനിയുടെ മാതാവ് രാജമ്മ,ഇളയ മകൻ സച്ചു,ഇവരുടെ ബന്ധുവായ ഡ്രൈവർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഉണ്ണി,അപ്പു എന്നിവരാണ് മറ്റു മക്കൾ.