കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.


കൊച്ചി: സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. എറണാകുളം ലിസ്സി ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.