നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പങ്കെടുക്കും. രാവിലെ കോട്ടയത്ത് പത്രസമ്മേളനത്തിന് ശേഷം 10 മണിക്ക് പാലായിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് വൈക്കം,പാമ്പാടി,ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.