യുകെയില്‍ നിന്നും സംസ്ഥാനത്ത് എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.


തിരുവനന്തപുരം: യുകെയില്‍ നിന്നും സംസ്ഥാനത്ത് എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രിയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയ 107 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഒരു കോട്ടയം സ്വദേശിനിയുൾപ്പടെ സംസ്ഥാനത്ത് ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.