കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു ഒരു വർഷം തികയുമ്പോൾ ജില്ലയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത് 204 പേർ. ജില്ലയിൽ ആകെ രോഗ ബാധ സ്ഥിരീകരിച്ചവരിൽ 0.25 ശതമാനം പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത്.
ശനിയാഴ്ച്ച ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ ഒൻപതാമാണ് കോട്ടയം.