കോട്ടയം: നീണ്ട 8 മാസങ്ങൾക്ക് ശേഷം 100 ൽ താഴ്ന്ന പ്രതിദിന രോഗബാധ നിരക്കുമായി ശുഭ സൂചനകളോടെ നമ്മുടെ കോട്ടയം. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ പ്രതിദിന രോഗബാധ നിരക്കിൽ കുറവ് വന്നു തുടങ്ങിയിരുന്നു. നീണ്ട 8 മാസങ്ങൾക്ക് ശേഷമാണ് ജില്ലയിൽ 100 ൽ താഴെ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.
ഇന്ന് ജില്ലയിൽ 80 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 2020 ജൂലൈ 28 നാണു ജില്ലയിൽ ആദ്യമായി പ്രതിദിന രോഗബാധ 100 കടന്നത്. 118 പേർക്കാണ് അന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റ് മുതലാണ് സ്ഥിരമായി ജില്ലയിലെ പ്രതിദിന രോഗബാധ 100 കടന്നത്. ഓഗസ്റ്റ് 19 മുതൽ ജില്ലയിൽ ദിവസേന 100 നു മുകളിലായിരുന്നു പ്രതിദിന രോഗബാധ സ്ഥിരീകരിച്ചിരുന്നത്. തുടർന്ന് സെപ്റ്റംബറിലും ഒക്ടോബറിലും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
സെപ്റ്റംബറിൽ 450 പേർക്ക് വരെ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് 2020 ഡിസംബർ 20 നാണു. 905 പേർക്കാണ് അന്ന് ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.