തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു. വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് എന്‍.സി.സി സെല്ലുമായി സഹകരിച്ച് സാനിറ്റൈസര്‍ ബൂത്തുകള്‍ സജ്ജീകരിച്ചത്.
ബ്രേക്ക് ദ ചെയിന്‍ സന്ദേശത്തോടെ സെന്‍സര്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ മെഷീനാണ് സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ വാങ്ങി വോളണ്ടിയര്‍മാരുടെ നേത്യത്വത്തില്‍ സ്ഥാപിച്ചത്. ഇലക്ട്രോണിക്‌സ് തൊഴില്‍ വിഷയങ്ങളുളള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം മെഷീന്‍ നിര്‍മ്മിച്ചാണ് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചത്.