കോട്ടയം: ജില്ലയിൽ പൊതുജനങ്ങൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പുരോഗമിക്കുന്നു. 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കുമാണ് ഇപ്പോൾ വാക്സിൻ ലഭ്യമാക്കിയിരിക്കുന്നത്. കോവിഡ് വാക്സിനേഷനായി കോവിൻ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
കോവിൻ പോർട്ടൽ വഴിയാണ് വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യേണ്ടത്. വാക്സിൻ സ്വീകരിക്കുന്നതിനായി ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് കയ്യിൽ കരുത്തേണ്ടതാണ്.
കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയാൻ 3 ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.