കോട്ടയം: സംസ്ഥാനത്ത് 45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിനുള്ള നടപടികൾ അടുത്തയാഴ്ച്ച ആരംഭിക്കും. ഏപ്രിൽ 1 മുതൽ 45 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലും 45 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ഇടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നു എന്ന വിലയിരുത്തലിലുമാണ് അടുത്തയാഴ്ച്ച തന്നെ വാക്സിൻ വിതരണം ആരംഭിക്കാൻ തയ്യാറാകുന്നത്. കോവിൻ പോർട്ടലിൽ സജ്ജീകരണം ലഭ്യമാക്കിയാൽ ഉടൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. ഇപ്പോൾ 60 വയസ്സിനു മുകളിൽ പ്രായമുളവാർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ വിതരണം ചെയ്യുന്നത്.