പ്രചാരണത്തിരക്കിനിടയിലും പ്രതിരോധം മറക്കാതെ സെബാസ്റ്റ്യൻ കുളത്തുങ്കൽ.


കാഞ്ഞിരപ്പള്ളി: പ്രചാരണത്തിരക്കിനിടയിലും പ്രതിരോധം മറക്കാതെ സെബാസ്റ്റ്യൻ കുളത്തുങ്കൽ. എൽഡിഎഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് എം സാരഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അദ്ദേഹം വാക്സിൻ സ്വീകരിക്കാൻ എത്തിയത്.

കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മൾ എന്നും കൂടുതൽ ജാഗരൂകരായി സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്ക് ലോകത്തിൽ നിന്ന് കോവിഡ് തുടച്ചുനീക്കാം എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരും അവരവരുടെ ഊഴം അനുസരിച്ച് കോവിഡ് വാക്സിനേഷൻ നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.