കോട്ടയത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു,അവസരവാദത്തിനും വർഗീയതയ്ക്കുമല്ല ജനങ്ങളുടെ വോട്ട്;മുഖ്യമന്ത്രി.


കോട്ടയം: കോട്ടയത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന അഡ്വ.കെ അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

    അവസരവാദത്തിനും വർഗീയതയ്ക്കുമല്ല ജനങ്ങളുടെ വോട്ട്, ക്ഷേമത്തിനും വികസനത്തിനുമാണ് എന്ന് പിണറായി വിജയൻ കോട്ടയത്ത് പറഞ്ഞു. കോട്ടയം ജില്ലയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ സമാപന സമ്മേളനമാണ് കോട്ടയം തിരുനക്കരയിൽ നടന്നത്.