കാഞ്ഞിരപ്പള്ളിയിൽ പോരാട്ടം ശക്തമാകുന്നു,വിജയമുറപ്പിച്ചു സ്ഥാനാർത്ഥികൾ.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുന്നു. മൂന്നു മുന്നണികളും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ സജീവ പ്രവർത്തനങ്ങളിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. 2006 മുതൽ 2011 വരെ കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരുന്ന അൽഫോൻസ് കണ്ണന്താനം ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായാണ് മത്സര രംഗത്തുള്ളത്. 

    തന്റെ ഭരണകാലയളവിലെ കാഞ്ഞിരപ്പള്ളിയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് അൽഫോൻസ് കണ്ണന്താനം വോട്ടഭ്യർത്ഥിക്കുന്നത്. സിറ്റിംഗ് എംഎൽഎ ആയ ഡോ.എൻ ജയരാജ് സീറ്റ് നിലനിർത്തുന്നതിനായുള്ള കടുത്ത  പോരാട്ടത്തിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ ജയരാജ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമായി പങ്കെടുത്ത വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കുകയാണ്. 

    കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻ ജയരാജ്. നാടിന്റെ സമഗ്രമായ വികസനത്തിനും ഉയർച്ചയും ലക്‌ഷ്യം വെച്ചാണ് തന്റെ പ്രവർത്തനമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ പറഞ്ഞു.