ജനങ്ങളുടെ ആവേശത്തോടെയുള്ള പങ്കാളിത്തം ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന പ്രഖ്യാപനം;പിണറായി വിജയൻ.


വൈക്കം: തെരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങളിലെ ജനങ്ങളുടെ ആവേശത്തോടെയുള്ള പങ്കാളിത്തം ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന പ്രഖ്യാപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വൈക്കം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി കെ ആശയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

     കോട്ടയം ജില്ലയുടെ വികസനത്തിനായി ആരോഗ്യം,വിദ്യാഭ്യാസം,തൊഴിൽ തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികളിൽ ജനങ്ങൾ സംതൃപ്തരാണ് എന്ന് പിണറായി വിജയൻ വൈക്കത്ത് പറഞ്ഞു. ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തും,വീട്ടമ്മമാർക്കും പെൻഷൻ നൽകും, സംസ്ഥാനത്തെ പാൽ, മുട്ട, പച്ചക്കറി എന്നിവയിൽ സ്വയംപര്യാപ്തമാക്കും,ഓട്ടോ- ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

     ജനക്ഷേമത്തിലും വികസനത്തിനുമാണ് സർക്കാർ മുൻതൂക്കം നൽകിയത് എന്നും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്, എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാൻ അവർ മുൻപിലണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.