നിയമസഭാ തെരഞ്ഞെടുപ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 4 സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 4 സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഏറ്റുമാനൂർ,കടുത്തുരുത്തി,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഏറ്റുമാനൂരിൽ സിപിഐഎം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി എൻ വാസവൻ ഇന്ന് രാവിലെ 10 മണിക്ക് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കൊപ്പം എത്തിയാണ് വി എൻ വാസവൻ പത്രിക സമർപ്പിച്ചത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ്റ്റീഫൻ ജോർജ് രാവിലെ 11 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോബ് മൈക്കിൾ ഉച്ചക്ക് 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർഥി ഡോ.എൻ ജയരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.