കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ഉദ്യോഗസ്ഥർ മാര്‍ച്ച് 20 ന് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണം എന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമായി മാര്‍ച്ച് 16 മുതല്‍ നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ മാര്‍ച്ച് 20ന് രാവിലെ 10 മുതല്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണം.
പരിശീലന കേന്ദ്രങ്ങളുടെ വിവരം ചുവടെ:
നേരത്തെ അനുവദിച്ചിരുന്ന കേന്ദ്രങ്ങള്‍, പുതിയ കേന്ദ്രം എന്ന ക്രമത്തില്‍
കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ- സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ പാലാ- എം.ജി.എച്ച്.എസ്.എസ് പാലാ
സെന്റ് ഡോമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി- സെന്റ് ഡോമിനിക്‌സ് ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി
സി.എം.എസ് കോളേജ് കോട്ടയം, ആര്‍.ഐ.ടി. പാമ്പാടി, എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് ഏറ്റുമാനൂര്‍- സി.എം.എസ് കോളേജ് കോട്ടയം
വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലെ പരിശീലന കേന്ദ്രങ്ങള്‍-ഇതേ കേന്ദ്രങ്ങൾ തന്നെയാണ്.