പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർഥിയായ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറും പങ്കെടുക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി കോട്ടയം ജില്ലയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന മാർച്ച് 22 നാണു ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുന്നത്. മാർച്ച് 22 നു രാവിലെ 9 നു കൊട്ടാരമറ്റത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 23 നു രാവിലെ 9 നു ഇളങ്ങുളത്ത് നടക്കുന്ന പൊതുയോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുക്കും.