കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം നിറച്ചു ശക്തമായി മുന്നേറുകയാണ് കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിലെ തിരുഉത്സവ ചടങ്ങിലും കൊല്ലാട്,ചിങ്ങവനം മേഖലകളിലും പ്രചാരണ പരിപാടികളുമായി സജീവമാണ് തിരുവഞ്ചൂർ.
മണ്ഡലം കൺവെഷനുകളും ഗൃഹസമ്പർക്ക പരിപാടികളുമായി പ്രവർത്തകരും മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞ പത്തു വർഷത്തെ നമ്മുടെ കൂട്ടായ പ്രയത്നങ്ങളുടെ ഫലമായി കോട്ടയത്ത് അടിസ്ഥാന സൗകര്യ വികസനം സാദ്ധ്യമാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.