നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണ രംഗത്ത് സജീവമായി ഇടത് സ്ഥാനാർത്ഥികൾ,യുഡിഎഫ്,ബിജെപി സ്ഥാനാർഥി നിർണ്ണയം പൂർത്തിയായില്ല.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളിൽ സജീവമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ. എൽഡിഎഫ് ജില്ലയിലെ സീറ്റ് വിഭജനം പൂർത്തിയായതോടെ നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ സജീവ പ്രവർത്തനം ആരംഭിച്ചു.

യുഡിഎഫിലും ബിജെപി യിലും ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണ്ണയം പൂർത്തിയായിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇടത് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ സ്ഥാനാർത്ഥികൾ പ്രചരണ പരിപാടികളിൽ സജീവമാണ്.

കോട്ടയത്ത് അനിൽ കുമാറും ഏറ്റുമാനൂരിൽ വി എൻ വാസവനും വൈക്കത്ത് സി കെ ആശയും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാലായിൽ ജോസ് കെ മാണിയും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്,പുതുപ്പള്ളിയിൽ ജെയിക് സി തോമസും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോര്ജും സജ്ജീവ പ്രചാരണ രംഗത്തുണ്ട്.