കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ നിന്നും സമര്‍പ്പിക്കപ്പെട്ട 83 നാമനിര്‍ദേശ പത്രികകളില്‍ 13 എണ്ണം സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് തള്ളിയാതായി ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടെ ജില്ലയില്‍ മത്സര രംഗത്ത് ശേഷിക്കുന്നവരുടെ എണ്ണം 70 ആയി.
കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ പത്രികകളും അംഗീകരിച്ചു. അതത് വരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. ഏറ്റുമാനൂര്‍-9, കടുത്തുരുത്തി-6, കോട്ടയം-6, പാലാ-11, പൂഞ്ഞാര്‍-10, ചങ്ങനാശേരി-10, കാഞ്ഞിരപ്പള്ളി-5, വൈക്കം-7, പുതുപ്പള്ളി-6 എന്നിങ്ങനെയാണ് ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം. പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.
സൂക്ഷ്മ പരിശോധനയില്‍ പത്രിക നിരാകരിക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ വിവരം ചുവടെ
ഏറ്റുമാനൂര്‍(1)
ഇ.എസ്. ബിജു - സി.പി.ഐ.(എം)
കടുത്തുരുത്തി(3)
മാത്യു മാണി- കേരള കോണ്‍ഗ്രസ്(എം)
വിനോദ് - സ്വതന്ത്രന്‍
മോന്‍സ് മാത്യു- സ്വതന്ത്രന്‍
കോട്ടയം(2)
പ്രഭാകരന്‍- സിപിഐ(എം)
വിനോദ് എബ്രഹാം- സ്വതന്ത്രന്‍
പാലാ(2)
ബേബി ഉഴത്തുവാല്‍- കേരള കോണ്‍ഗ്രസ് (എം)
രഞ്ജീത്ത് ജി- ബി.ജെ.പി
പൂഞ്ഞാര്‍(2)
ജോസഫ് - കേരള കോണ്‍ഗ്രസ്(എം)
ഷോണ്‍ ജോര്‍ജ്ജ് - കേരള ജനപക്ഷം (സെക്കുലര്‍)
വൈക്കം(1)
പ്രദീപ്.പി- സി.പി.ഐ
പുതുപ്പള്ളി(2)
ബിനു- സിപിഐ(എം)
ശ്രീകാന്ത്- ബിജെപി