കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പ് നിരീക്ഷകർ കോട്ടയം കളക്ട്രേറ്റിൽ ജില്ലാ കളക്ടർ എം അഞ്ജനയുമായി കൂടിക്കാഴ്ച്ച നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ,കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ പൊതുനിരീക്ഷകനായ പ്രദീപ്കുമാര്‍ ചക്രവര്‍ത്തി, ജില്ലയിലെ പോലീസ് നിരീക്ഷകൻ ഹിമാന്‍ഷുകുമാര്‍ ലാല്‍ എന്നിവരാണ് കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംഘം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ഡി.ശില്പയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.