പൂഞ്ഞാറിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സ് എം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

നൂറ്കണക്കിന് പ്രവർത്തകരുടെ ശക്തി പ്രകടനവുമായാണ് പത്രിക സമർപ്പണത്തിനെത്തിയത്. ഈരാറ്റുപേട്ട ബി.ഡി.ഒ. വിഷ്ണു മോഹൻദേവ് മുൻപാകെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പത്രിക സമർപ്പിച്ചത്.  ജോർജ് കുട്ടി അഗസ്റ്റി, ലോപ്പസ് മാത്യു, തോമസ് കുട്ടി എം.കെ,ജോയി ജോർജ്, രമ മോഹൻ, തങ്കമ്മ ജോർജ് കുട്ടി,തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.