പുതുപ്പള്ളി: ഏറ്റവുമധികം വോട്ടു നേട്ടമുണ്ടാക്കാനുള്ള ശക്തമായ പ്രചാരണ പരിപാടികളാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മൂന്നു സ്ഥാനാർത്ഥികളും കാഴ്ച വെയ്ക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയിക് സി തോമസും ബിജെപി സ്ഥാനാർത്ഥിയായി എൻ ഹരിയുമാണ് മത്സരിക്കുന്നത്.
ശക്തമായ ത്രികോണ മത്സരമായിരിക്കും പുതുപ്പള്ളിയിൽ അരങ്ങേറുക. ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം എത്തിയതോടെ എൻ ഹരിയും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരിക്കുകയാണ് ഉമ്മൻ ചാണ്ടിയും പ്രവർത്തകരും. മണ്ഡലത്തിലെ എല്ലാ മേഘലകളിലുമെത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജെയിക് സി തോമസ്. മീനടം പഞ്ചായത്തിന്റെ വിവിധ മേഖലകളിലായിരുന്നു ഇന്ന് ജെയിക്കിന്റെ പര്യടനം.