ഈരാറ്റുപേട്ട: കൈപ്പള്ളി കുന്തൻപാറയിൽ വൻ തീപിടുത്തം. കൈപ്പള്ളി കുന്തൻപാറ മേനോൻകര ഭാഗത്താണ് തീ പിടിത്തം ഉണ്ടായിരിക്കുന്നത്. റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളുമടക്കം നിരവധി പ്രദേശം അഗ്നിക്കിരയായി.
നിരവധി പ്രദേശവാസികളുടെ കൃഷിയിടങ്ങളിലേക്ക് തീ പടർന്നു കയറിയിരിക്കുകയാണ്. റബ്ബർ തോട്ടങ്ങളും തീ പടർന്നു പിടിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് തോട്ടങ്ങളിൽ തീ പടർന്നു പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്തേക്ക് എത്തിപ്പെടാൻ അഗ്നിരക്ഷാ വാഹനങ്ങൾക്ക് സാധിക്കാത്തതിനാൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.