ഏറ്റുമാനൂർ: നിയമസഭഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പ്രചാരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി യുഡിഎഫ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി അഡ്വ.പ്രിൻസ് ലൂക്കോസ്.
ഈ തെരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും വ്യക്തികളല്ല,യുഡിഎഫ് എന്ന പ്രസ്ഥാനമാണ് വലുതെന്നും പ്രിൻസ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ലതികാ സുഭാഷിനെ സന്ദർശിച്ചിരുന്നു,പിന്മാറുമെന്നാണ് വിശ്വാസമെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു. 1952 മുതൽ ഏറ്റുമാനൂർ കേരളാ കോൺഗ്രസ്സിന്റെ മണ്ഡലമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം തിരികെ പിടിക്കുമെന്നും പ്രിൻസ് ലൂക്കോസ് പറഞ്ഞു.