ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നാളെ ജില്ലയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയിൽ എൽഡിഎഫ് പൊതുയോഗങ്ങളിൽ ആരോഗ്യ മന്ത്രിയും സിപി ഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ പങ്കെടുക്കും. തിങ്കളാഴ്ച്ച നടന്ന ജില്ലയിലെ പ്രചാരണ പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നു. 

    കോട്ടയം ജില്ലയിൽ പാലാ,മെഡിക്കൽ കോളേജ്, കടുത്തുരുത്തി,കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,എരുമേലി എന്നീ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ആരോഗ്യ മന്ത്രി പങ്കെടുക്കും.