ഡിജിറ്റല്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ച് ജോസ് കെ മാണി.


പാലാ: വികസന നിർദ്ദേശങ്ങളും പരാതികളും ആശയങ്ങളും പങ്കുവെയ്ക്കാനായി ഡിജിറ്റല്‍ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചതായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കോവിഡ് ജാഗ്രതയുടെ  കാലത്ത് വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജപ്പെടുത്തിയുളള ഡിജിറ്റല്‍ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കം കുറിയ്ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ആളുകളെ നേരിട്ട് കാണുകയും സംവദിക്കാൻ സാധിക്കാത്തതുമായ സാഹചര്യം നിലനിക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഏറെ പ്രയോജനകരമാകുമെന്നു ജോസ് കെ മാണി പറഞ്ഞു. എതുസമയവും അഭിപ്രായങ്ങളും ആശയങ്ങളും  വികസന നിര്‍ദ്ദേശങ്ങളും നേരിട്ട് അറിയിക്കാനായി ഈ പ്ലാറ്റ്ഫോം പ്രയോജനകരമാകുമെന്നു അദ്ദേഹം പറഞ്ഞു. ഫോണിലൂടെയും ഓൺലൈൻ ആയുമുള്ള സംവിധാനങ്ങളാണ് പ്രാരംഭഘട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഫോണില്‍ ലഭിക്കുന്നതിന് 8547222211 എന്ന നമ്പറില്‍ ഡയല്‍ ചെയ്യണം. തുടര്‍ന്ന് ഐവിആർഎസ് നിര്‍ദ്ദേശങ്ങളനുസരിച്ച് പരാതികളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം എന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലെ കോളുകളാണ് ആരംഭഘട്ടത്തിൽ ഈ നമ്പറിൽ ലഭ്യമാകുക. വിദേശത്തു നിന്നുമുള്ളവർക്ക് ഓൺലൈൻ ആയി വെബ്‌സൈറ്റിലൂടെ സംവദിക്കാവുന്നതാണ്. josekmani.org എന്ന വെബ്‌സൈറ്റിലൂടെ ആശയങ്ങളും നിർദേശങ്ങളും പരാതികളും സമർപ്പിക്കാം. സമര്‍പ്പിച്ച നിര്‍ദേശത്തിന്റെയും പരാതിയുടെയും സ്ഥിതികൾ അറിയുന്നതിനായി അവ ട്രാക്ക് ചെയ്യാനും അവസരമുണ്ട്.