ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് നൽകുന്നത് തെറ്റ്; ഡോ. കെ സി ജോസഫ്.


കോട്ടയം: ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് നൽകുന്നത് സംബന്ധിച്ചുള്ള എൽഡിഎഫിന്റെ തീരുമാനം തെറ്റാണ് എന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ് പറഞ്ഞു. മുൻപും പാർട്ടി മത്സരിച്ച ചങ്ങനാശ്ശേരി സീറ്റ് ജോസ് കെ മാണിക്ക് നൽകാനുള്ള എൽഡിഎഫിന്റെ തീരുമാനം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഷയത്തിന്റെ പേരിൽ മുന്നണി വിട്ടുമാറില്ല എന്നും ഡോ.കെ സി ജോസഫ് പറഞ്ഞു. പാർട്ടി ഉന്നതാധികാര യോഗം കോട്ടയത്ത് ചേർന്ന ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.