കേരളാ കോൺഗ്രസ്സിന് ചിഹ്നമായി,ട്രാക്റ്റർ ഓടിക്കുന്ന കർഷകൻ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സിന് ചിഹ്നമായി. ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് പാർട്ടി സ്ഥാനാർത്ഥികളുടെ ചിഹ്നം എന്ന് പി ജെ ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയിൽ ക്രിസ്ത്യൻ സെക്കുലർ പാർട്ടി ചിഹ്നം ആവശ്യപ്പെട്ടെങ്കിലും സ്ഥാനാർത്ഥിയുടെ പത്രിക സ്വതന്ത്ര വിഭാഗത്തിൽ പരിഗണിച്ചതിനെ തുടർന്ന് ചിഹ്നം കേരളാ കോൺഗ്രസ്സിന് ലഭ്യമാകുകയായിരുന്നു. മറ്റു മണ്ഡലങ്ങളിൽ ഒന്നും തന്നെ ആരും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ആവശ്യപ്പെട്ടിരുന്നില്ല. കേരളാ കോൺഗ്രസ്സ് എം പ്രതിനിധികളായി വിജയിച്ച പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. പി സി തോമസ്സിന്റെ കേരളാ കോൺഗ്രസ്സുമായി ലയിച്ചതോടെ പുതിയ ചിഹ്നം തേടുകയായിരുന്നു.