നിയമസഭാ തെരഞ്ഞെടുപ്പ്: ഏകദേശ സീറ്റ് ധാരണയിൽ യുഡിഎഫും എൽഡിഎഫും.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ സീറ്റ് ചർച്ചകളിൽ ഏകദേശ ധാരണകളിൽ യുഡിഎഫ്,എൽഡിഎഫ് മുന്നണികൾ. ബിജെപി യുടെ സ്ഥാനാർത്ഥി നിർണ്ണയം ഇതുവരെയും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലായി മൂന്നു മുന്നണികളുടെയും സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകുമെന്നാണ് വിവരം.

ചങ്ങനാശ്ശേരി സീറ്റിൽ എൽഡിഎഫിലും യുഡിഎഫിലും തർക്കങ്ങൾ നിലനിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റിനായി സിപിഐ രംഗത്തുണ്ട്. 

നിലവിലെ കോട്ടയം ജില്ലയിലെ ചിത്രം ഇങ്ങനെ:

കോട്ടയം:

യുഡിഎഫ്-തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.

എൽഡിഎഫ്-കെ അനിൽകുമാർ.

ഏറ്റുമാനൂർ:

യുഡിഎഫ്-പ്രിൻസ് ലൂക്കോസ്.

എൽഡിഎഫ്-വി എൻ വാസവൻ.

കടുത്തരുത്തി:

യുഡിഎഫ്-മോൻസ് ജോസഫ്.

എൽഡിഎഫ്-സ്ഥാനാർഥി നിർണ്ണയം പൂർത്തിയായില്ല.

വൈക്കം:

യുഡിഎഫ്-പി ആർ സോനാ.

എൽഡിഎഫ്-സി കെ ആശ.

പാലാ:

യുഡിഎഫ്-മാണി സി കാപ്പൻ.

എൽഡിഎഫ്-ജോസ് കെ മാണി.

പൂഞ്ഞാർ:

യുഡിഎഫ്-ടോമി കല്ലാനി/ജോസഫ് വാഴയ്ക്കൻ.

എൽഡിഎഫ്-സെബാസ്റ്റ്യൻ കുളത്തുങ്കൽ.

ജനപക്ഷം-പി സി ജോർജ്.

കാഞ്ഞിരപ്പള്ളി:

യുഡിഎഫ്-കെ സി ജോസഫ്.

എൽഡിഎഫ്-ഡോ. എൻ ജയരാജ്.

ചങ്ങനാശ്ശേരി:

യുഡിഎഫ്-സ്ഥാനാർഥി നിർണ്ണയം പൂർത്തിയായില്ല.

എൽഡിഎഫ്-ജോബ് മൈക്കിൾ.

പുതുപ്പള്ളി:

യുഡിഎഫ്-ഉമ്മൻ ചാണ്ടി.

എൽഡിഎഫ്-ജെയിക് സി തോമസ്.