കടുത്തുരുത്തി പിടിക്കാൻ മുന്നിട്ടിറങ്ങി സ്ഥാനാർത്ഥികൾ,പോരാട്ടം ശക്തം.


കടുത്തുരുത്തി: ശക്തമായ മത്സരത്തിന് കളമൊരുങ്ങുകയാണ് കടുത്തുരുത്തിയിൽ. കേരളാ കോൺഗ്രസ്സ് എം പ്രതിനിധിയായി വിജയിച്ച മോൻസ് ജോസഫ് പാർട്ടി വിട്ടതോടെ കടുത്തുരുത്തി സീറ്റ് തിരികെ പിടിക്കാൻ ഒരുങ്ങുകയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സ് എം. മോൻസ് ജോസഫും പി ജെ ജോസഫും പി സി തോമസ്സിനൊപ്പം കേരളാ കോൺഗ്രസ്സിൽ ലയിച്ചതോടെ ഇരുവരും എംഎൽഎ സ്ഥാനം രാജി വെച്ചിരുന്നു. 

    കടുത്തുരുത്തിയിൽ കിടമത്സരത്തിനു ഇടനൽകുന്നതും ഈ ഘടകമാണ്. എൽഡിഎഫ് കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥിയായി സ്റ്റീഫൻ ജോർജ്ജും യുഡിഎഫ് കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മോൻസ് ജോസഫും എൻഡിഎ സ്ഥാനാർത്ഥിയായി ലിജിൻ ലാലുമാണ് മത്‌സര രംഗത്തുള്ളത്. മണ്ഡലത്തിൽ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനനത്തിലാണ് സ്ഥാനാർത്ഥികൾ മൂവരും. 

    മണ്ഡലം കൺവെൻഷനുകളിലും കുടുംബ സംഗമങ്ങളിലും സജീവമാണ് സ്ഥാനാർത്ഥികൾ. ഞീഴൂർ,കിടങ്ങൂർ,വെളിയന്നൂർ മേഖലകളിൽ മോൻസ് ജോസഫ് പര്യടനം നടത്തി. മഞ്ഞൂരിലും കണക്കാരിയിലും സജീവ പ്രവർത്തനത്തിലാണ് സ്റ്റീഫൻ ജോർജ്. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലാണ് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. ഞീഴൂർ,കാണക്കാരി,കടുത്തുരുത്തി മേഖലകളിലായിരുന്നു ലിജിൻ ലാലിന്റെ തെരഞ്ഞെടുപ്പ് പര്യടനം.