കുടുംബ സദസ്സുകളിൽ ആവേശം നിറച്ചു ജോസ് കെ മാണിയും മാണി സി കാപ്പനും പാലായുടെ പ്രചരണ വീഥികളിൽ സജീവം.


പാലാ: കുടുംബ സദസ്സുകളിൽ സജീവ സാന്നിധ്യമുറപ്പിച്ചു പാലായുടെ പ്രചരണ വീഥികളിൽ ശക്തമായ മത്സരത്തിന്റെ ആവേശം നിറയ്ക്കുകയാണ് ജോസ് കെ മാണിയും മാണി സി കാപ്പനും. നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലാ. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമാണ് പാലാ.

പാലാ നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള മണ്ഡലം കൺവെൻഷൻ കഴഞ്ഞ ദിവസം പാലായിൽ നടന്നു. പാലായുടെ വിവിധ മേഖലകളിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ഇരു മുന്നണികളും. തലനാട് പഞ്ചായത്തിലും അയ്യമ്പാറയിലും കടനാട്ടിലും കുടുംബ സദ്ധസുകളിൽ പങ്കെടുത്തു പ്രചരണം ശക്തമാക്കുകയാണ് മാണി സി കാപ്പൻ. ഇന്ന് രാവിലെ ആരംഭിച്ച മുത്തോലിയിലെ തെരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുകയാണ്. പാല നിയോജകമണ്ഡലത്തിലെ സിഐടിയു കുടുംബസംഗമത്തിൽ പങ്കെടുത്ത് പ്രചരണ മേഖലയിൽ രാവിലെ മുതൽ സജീവമാണ് ജോസ് കെ മാണി.