കേരളത്തിൻ്റെ സമഗ്രമായ പുരോഗതിയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിൽക്കും;പിണറായി വിജയൻ.


ഏറ്റുമാനൂർ: കേരളത്തിൻ്റെ സമഗ്രമായ പുരോഗതിയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിൽക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

     സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും കാർഷിക,വിദ്യാഭ്യാസ,ആരോഗ്യ മേഖലയിലെ സമഗ്ര ഊന്നൽ നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും, തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും എന്നും മുഖ്യമന്ത്രി പിണറയി വിജയൻ പറഞ്ഞു.