കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജില്ലയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരിൽ 4 പേർ പത്രിക പിൻവലിച്ചു. ഇതോടെ കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളിലായി മത്സര രംഗത്ത് 66 സ്ഥാനാർത്ഥികളാണ് ഇനിയുള്ളത്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്ന് ഇവര്‍ പിന്മാറുന്നതായി വരണാധികാരികളെ അറിയിക്കുകയായിരുന്നു.
ഏറ്റുമാനൂരില്‍ രണ്ടു പേരും, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ വീതവുമാണ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 66 പേരാണ് ജനവിധി തേടുക. ഇവര്‍ക്ക് വരണാധികാരികള്‍ ചിഹ്നം അനുവദിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ പാലാ നിയോയ്ക്ക മണ്ഡലത്തിലാണ്. 11 സ്ഥാനാർത്ഥികളാണ് പാലാ നിയോജക മണ്ഢലത്തിൽ മത്സരിക്കുന്നത്. കുറവ് സ്ഥാനാർത്ഥികൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലാണ്. 5 പേരാണ് കാഞ്ഞിരപ്പള്ളിയിൽ മത്സര രംഗത്തുള്ളത്.
പത്രിക പിന്‍വലിച്ചവരുടെയും മത്സരരംഗത്തുള്ളവരുടെയും പട്ടിക ചുവടെ
പത്രിക പിന്‍വലിച്ചവര്‍
ഏറ്റുമാനൂര്‍:
രാജ്മോഹന്‍- സ്വതന്ത്രന്‍
ശ്രീനിവാസന്‍ പെരുന്ന - ബി.ഡി.ജെ.എസ്
പൂഞ്ഞാര്‍:
നോബിള്‍ മാത്യു- ബി.ജെ.പി
ചങ്ങനാശേരി:
മാത്യുക്കുട്ടി- കേരള കോണ്‍ഗ്രസ്
മത്സര രംഗത്തുള്ളവരും ചിഹ്നങ്ങളും:
ഏറ്റുമാനൂര്‍:
1.ജിജിത്ത് കെ. ജോയ് -ബി.എസ്.പി -ആന
2.വി.എന്‍ വാസവന്‍-സി.പി.ഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം
3.ടി.എന്‍. ഹരികുമാര്‍- ബി.ജെ.പി -താമര
4.എ. ജി അജയകുമാര്‍-എസ്.യു.സി.ഐ - ബാറ്ററി ടോര്‍ച്ച്
5.അഡ്വ. പ്രിന്‍സ് ലൂക്കോസ് - കേരള കോണ്‍ഗ്രസ് - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
6.ചാര്‍ളി തോമസ് പണിക്കരിടം -സ്വതന്ത്രന്‍ - കൈവണ്ടി
7.ലതികാ സുഭാഷ്- സ്വതന്ത്ര - ഓട്ടോറിക്ഷ
കടുത്തുരുത്തി:
1.അഡ്വ. അഞ്ജു മാത്യു-ബി.എസ്.പി -ആന
2.ലിജിന്‍ ലാല്‍ -ബി.ജെ.പി - താമര
3.സ്റ്റീഫന്‍ ജോര്‍ജ്-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
4.അഡ്വ. ജെയ്മോന്‍ തങ്കച്ചന്‍-സമാജ് വാദി ജന്‍ പരിഷത്ത് -ഫുട്ബോള്‍
5.അഡ്വ. മോന്‍സ് ജോസഫ് - സ്വതന്ത്രന്‍ -ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
6.വിനോദ് കെ. ജോസ്-സ്വതന്ത്രന്‍ -വാക്കിംഗ് സ്റ്റിക്ക്
കോട്ടയം:
1.അഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം
2.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
3.മിനര്‍വ മോഹന്‍-ബി.ജെ.പി -താമര
4.ശ്രീകുമാര്‍ ചക്കാല -ബഹുജന്‍ സമാജ് പാര്‍ട്ടി - ആന
5.അരുണ്‍ മങ്ങാട്ട്-അഖില ഭാരതീയ ഹിന്ദു മഹാസഭ - പൈനാപ്പിള്‍
6.എം.കെ. ഷഹസാദ്(എസ്.യു.സി.ഐ) -ബാറ്ററി ടോര്‍ച്ച്
പാലാ:
1.ജോയി തോമസ് വാഴമറ്റം- ബി.എസ്.പി - ആന
2.ജോസ് കെ. മാണി-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
3.പ്രമീള ദേവി ജെ. -ബി.ജെ.പി - താമര
4.ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍ - പൈനാപ്പിള്‍
5.സി.വി ജോണ്‍- സ്വതന്ത്രന്‍ - ക്യാമറ
6.തോമസ് ജെ നിധീരി- സ്വതന്ത്രന്‍ - ഫുട്ബോള്‍
7.മാണി സി. കാപ്പന്‍-സ്വതന്ത്രന്‍ - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
8.മാണി സി.കുര്യാക്കോസ് - സ്വതന്ത്രന്‍ - ട്രക്ക്
9.ശ്രീജിത്ത് വി.എസ് - സ്വതന്ത്രന്‍- ബാറ്റ്
10.സന്തോഷ് പുളിക്കല്‍-സ്വതന്ത്രന്‍ - ഓട്ടോറിക്ഷ
11.സുനില്‍ ആലഞ്ചേരില്‍- സ്വതന്ത്രന്‍ -ഗ്രാമഫോണ്‍
പൂഞ്ഞാര്‍:
1.ആന്‍സി ജോര്‍ജ് -ബി.എസ്.പി -ആന
2.അഡ്വ. ടോമി കല്ലാനി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
3.അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
4.അബ്ദു സമദ്-കേരള ജനതാ പാര്‍ട്ടി - ഓട്ടോറിക്ഷ
5.പി.സി. ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍) - തൊപ്പി
6.എം.പി. സെന്‍- ബി.ഡി.ജെ.എസ് - ഹെല്‍മെറ്റ്
7.ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍- കപ്പും സോസറും
8.എം.വി ജോര്‍ജ്ജ് - സ്വതന്ത്രന്‍ - ഇസ്തിരിപ്പെട്ടി
9.ടോമി ചെമ്മരപ്പള്ളില്‍ - സ്വതന്ത്രന്‍ - ബാറ്റ്
ചങ്ങനാശേരി:
1.അമൃത് ദേവ് ടി- ബി.എസ്.പി -ആന
2. അഡ്വ. ജോബ് മൈക്കിള്‍-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
3.അഡ്വ. ജി. രാമന്‍നായര്‍-ബി.ജെ.പി -താമര
4.എം.കെ. നിസാമുദ്ദീന്‍ -എസ്.ഡി.പി.ഐ- താക്കോല്‍
5.രജിത ജയറാം -എസ്.യു.സി.ഐ -ബാറ്ററി ടോര്‍ച്ച്
6.വി.ജെ. ലാലി - കേരള കോണ്‍ഗ്രസ് -ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
7.ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍ - കരിമ്പു കര്‍ഷകന്‍
8.ബേബിച്ചന്‍ മുക്കാടന്‍-സ്വതന്ത്രന്‍ -തെങ്ങിന്‍ തോട്ടം
8.ടിജോ കരിക്കണ്ടം-സ്വതന്ത്രന്‍ - വാക്കിംഗ് സ്റ്റിക്ക്
കാഞ്ഞിരപ്പള്ളി:
1.അല്‍ഫോന്‍സ് കണ്ണന്താനം-ബി.ജെ.പി - താമര
2.ആഷിഖ് എം.എം-ബി.എസ്.പി - ആന
3.എന്‍. ജയരാജ്-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
4.ജോസഫ് വാഴയ്ക്കന്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
5.മായാമോള്‍ കെ.പി-എസ്.യു.സി.ഐ - ബാറ്ററി ടോര്‍ച്ച്
വൈക്കം:
1.അഖില്‍ജിത്ത് കല്ലറ-ബി.എസ്.പി -ആന
2.സി.കെ. ആശ -സി.പി.ഐ -ധാന്യക്കതിരും അരിവാളും
3.ഡോ. പി.ആര്‍ സോന- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -കൈ
4.അജിത സാബു - ബി.ഡി.ജെ.എസ് -ഹെല്‍മെറ്റ്
5.ബിന്ദു- ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി- ഓട്ടോറിക്ഷ
6.പി.കെ. സാബു -എസ്.യു.സി.ഐ -ബാറ്ററി ടോര്‍ച്ച്
7.കുട്ടന്‍ കട്ടച്ചിറ-സ്വതന്ത്രന്‍ - പൈനാപ്പിള്‍
പുതുപ്പള്ളി:
1.അഭിലാഷ് പി.പി-ബി.എസ്.പി -ആന
2.ഉമ്മന്‍ ചാണ്ടി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -കൈ
3.ജെയ്ക് സി. തോമസ്-സി.പി.ഐ(എം)- ചുറ്റിക അരിവാള്‍ നക്ഷത്രം
4.എന്‍. ഹരി- ബി.ജെ.പി -താമര
5.എം.വി. ചെറിയാന്‍ (എസ്.യു.സി.ഐ) -ബാറ്ററി ടോര്‍ച്ച്
6.ജോര്‍ജ് ജോസഫ് വാതപ്പള്ളി-സ്വതന്ത്രന്‍ - പൈനാപ്പിള്