അഴിമതിയുടേയും അവസരവാദത്തിൻ്റേയും രാഷ്ട്രീയത്തെ ജനം തള്ളിക്കളയും;പിണറായി വിജയൻ.


പാമ്പാടി: അഴിമതിയുടേയും അവസരവാദത്തിൻ്റേയും രാഷ്ട്രീയത്തെ ജനം തള്ളിക്കളയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പ്രചാരണ പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയിക് സി തോമസ്സിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

     കേരളത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്ന വികസന കാഴ്ചപ്പാടിൽ ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും പിണറായി വിജയൻ പാമ്പാടിയിൽ പറഞ്ഞു. നമ്മുടെ നാടിനെ ഇടതുപക്ഷത്തോടൊപ്പം ഇനിയും മുന്നോട്ട് കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.