കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ വേദികള്‍ നിര്‍ണയിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിറക്കി. ആദ്യ ഘട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്നു വേദികള്‍ എന്ന ക്രമത്തില്‍ 27 സ്ഥലങ്ങള്‍ നിര്‍ണയിച്ചിരുന്നത് ഇപ്പോള്‍ 136 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനായി സുവിധ പോര്‍ട്ടല്‍(https://suvidha.eci.gov.in) മുഖേന മുന്‍കൂട്ടി അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്ന ക്രമത്തിലാണ് അനുമതി നല്‍കുക. വേദികളുടെ പട്ടിക ഇതോടൊപ്പം.
തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താന്‍ 136 വേദികള്‍ ----- നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍...
Posted by District Information Office Kottayam on Monday, 22 March 2021